News One Thrissur
Updates

ക്രിക്കറ്റ് കളിക്കുന്നതിനിടെ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു.

മസ്കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു.. കരുവന്നൂർ കുടറത്തി വീട്ടിൽ പ്രദീപ് (39) ആണ് മരിച്ചത്. മസ്കത്തിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിന്നിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പിതാവ്: തങ്കപ്പൻ. മാതാവ്: തങ്ക. ഭാര്യ: നീതുമോൾ. ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related posts

ഷൺമുഖൻ അന്തരിച്ചു.

Sudheer K

ബേക്കറി പലഹാര നിർമ്മാണം: 34 വനിതകൾ പരിശീലനം പൂർത്തിയാക്കി

Sudheer K

വേലാണ്ടി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!