തൃപ്രയാർ: കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് സംഘടിപ്പിക്കുന്ന ‘ വഴിയാണ് ഖുർആൻ വഴികാട്ടിയും ‘എന്ന തലക്കെട്ടിൽ ഖുർആൻ എക്സിബിഷൻ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി നാട്ടിക ഏരിയാ സെക്രട്ടറി സി.നിഷാദ് ഉദ്ഘാടനം ചെയ്തു. കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് നാട്ടിക ക്ലസ്റ്റർ കോർഡിനേറ്റർ സാബിറ അലി, എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കഫീൽ, ജി.ഐ.ഒ ജില്ലാ പ്രസിഡൻ്റ് ഹിബ ആദിൽ, പി.ടി.എ പ്രസിഡൻ്റ് എം.ഐ അൻവർ എന്നിവർ സംസാരിച്ചു. രചനകൾ, കാലിഗ്രാഫി, ഓഡിയോ, വീഡിയോ, നിശ്ചലമാതൃക എന്നിവ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.