വാടാനപ്പള്ളി: പഞ്ചായത്തിലെ രണ്ടാം വാർഡിലും പരിസരത്തും വർഷങ്ങളായി നേരിട്ട് കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുനതിനായി കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അമ്പലത്തു വീട്ടിൽ സാദിഖ് നൽകിയ സ്ഥലത്ത് എ.എം. നൂറുദ്ധീനും, എ.എം. ബഷീറും മാതാപിതാക്കളുടെ ഓർമക്കായി സ്ഥാപിച്ച വാട്ടർ ടാങ്കുകൾ നാടിന് സമർപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി മുൻ അധ്യക്ഷൻ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് എം.എ. മുസ്തഫ അധ്യക്ഷനായി.
മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി എ.എം. നൂറുദ്ധീൻ ആമുഖപ്രഭാഷണം നടത്തി.
വി.ജി. അശോകൻ, ദീപൻ മാസ്റ്റർ, എ.ട്ടി. അബ്ദുല്ല, എ.ട്ടി. റഫീഖ്, ഫാത്തിമ ജലീൽ, എ. എ മുഹമ്മദ്, അർജുനൻ തുടങ്ങിയവർ സംസാരിച്ചു. എം. ശിവപ്രസാദ്, സി. ഗിൽസ, അഹമ്മെദുണ്ണി, ഐ.പി. പ്രഭാകരൻ, സി. എം. രഘുനാഥ്, പി.ഡി. ബെന്നി, ഉമ്മർ, മുജീബ്, സുനിൽ വാലത്ത്, ഫാസിൽ, ഫൈസൽ പുതുകുളം, അൻസാർ, ഷമീർ, പീതംബരൻ വാലത്ത്, പി.വി. ഉണ്ണികൃഷ്ണൻ, ഷമീർ, വത്സല, മണി കുമാരൻ എന്നിവർ നേതൃത്വം നൽകി.