News One Thrissur
Updates

മാളയിൽ കാപ്പാ കേസ് പ്രതി അയൽവാസിയെ അടിച്ചു കൊലപ്പെടുത്തി;പ്രതി പൊലീസ് പിടിയിൽ

മാള: മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. വാടാശ്ശേരി സ്വദേശി പ്രമോദ് ആണ് പൊലീസ് പിടിയിലായത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഓട്ടോയിൽ കയറി വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. വീടിന് മുന്നിലിട്ടാണ് അയൽവാസിയെ അടിച്ചുകൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Related posts

നമ്പർ വെട്ടി ഒട്ടിച്ച ലോട്ടറി ടിക്കറ്റ് നൽകി വിൽപ്പനക്കാരനിൽ പണം തട്ടി. 

Sudheer K

5 വയസുകാരനെ വെട്ടി കൊലപ്പെടുത്തുകയും കുഞ്ഞിൻ്റെ അമ്മയെ വെട്ടി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ആസാം സ്വദേശിയായ 19 കാരൻ കുറ്റക്കാരൻ

Sudheer K

എളവള്ളിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

Sudheer K

Leave a Comment

error: Content is protected !!