ചേറ്റുപുഴ: ചേറ്റുപുഴ അമ്പകാടൻ മൂലയിൽ തിങ്കളാഴ്ച രാത്രിയുണ്ടായഉണ്ടായ അപകടത്തിൽ അരിമ്പൂർ കൂട്ടാലെ അമ്പലത്തിന് സമീപം ഗീതാ നിവാസിൽ ശങ്കരനാരായണൻ (ഉണ്ണിക്കണ്ണൻ) പരിക്കേറ്റു. തൃശ്ശൂരിൽ നിന്ന് വന്നിരുന്ന ഇയാളുടെ ഒമിനി വാൻ ഗുരുവായിരുൽ നിന്ന് വന്നിരുന്ന ഇലക്ട്രിക് കാറുമായി കൂട്ടി ഇടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ ശങ്കരനാരായണനെ അരിമ്പൂരിലെ മെഡ് കെയർ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും കൂടി ഒളരിക്കര മദർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.