ശ്രീനാരായണപുരം: പള്ളിനടയിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയിൽ മോഷണം. ക്യാമറ, കമ്പ്യൂട്ടർ, മറ്റ് ഉപകരണങ്ങളും, 5,000 രൂപയും കവർന്നതായാണ് വിവരം. സ്റ്റുഡിയോയുടെ മുൻവശത്തെ കണ്ണാടി ചില്ലും തകർത്ത നിലയിലാണ്. എകെപിഎ കൊടുങ്ങല്ലൂർ മേഖല പെരിഞ്ഞനം യൂണിറ്റ് ട്രഷറർ ഷിയാദിൻ്റെ പള്ളിനടയിലുള്ള ദിയ സ്റ്റുഡിയോയിൽ ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു.