ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചക്ക് കൊടിയേറി. . മഹല്ല് പ്രസിഡന്റ് പി.കെ ഇസ്മായിൽ പതാക ഉയർത്തി. നേർച്ചയുടെ വിളംബരമായ മുട്ടുംവിളിയോ ടെയായിരുന്നു പതാക ഉയർത്തൽ. മഹല്ല് ഭാരവാഹികളായ ടി.കെ. മുഹമ്മദലി ഹാജി, കെ.സി. നിഷാദ്, സെക്രട്ടറി: കെ.വി. ഷാനവാസ്, എ. ഹൈദ്രോസ്, കെ. സക്കീർ ഹുസൈൻ ടി.വി. അലി ഹാജി, ഖത്തീബ്: കമറുദ്ദീൻ ബാദുഷ തങ്ങൾ, മുദരിസ്: അബ്ദുൽ ലത്തീഫ് ഖൈതമി, അസിസ്റ്റൻ്റ് മുദരിസ്: ഇസ്മയിൽ അൻവരി തുടങ്ങി നിരവധിവിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് രാത്രി മഗ്‌രിബ് നിസ്കാരത്തിന് ശേഷം താബൂത്ത്കൂട് അലങ്കരിക്കുന്നതിന് വേണ്ടി തെക്കൻ ഞ്ചേരിയിലേക്ക് കൊണ്ടുപോകും. മർഹും ഹൈദ്രോസ്കുട്ടി മൂപ്പരുടെ ഓർമ്മക്കായുള്ള 237-ാമത് ചന്ദനക്കുടം നേർച്ച ജനുവരി 27, 28 തിയ്യതികളിലാണ് ആഘോഷിക്കുന്നത്.
previous post