ചാലക്കുടി: ചാലക്കുടി കാനനപാതയില്‍ വീണ്ടും ഒറ്റയാന്റെ പരാക്രമം. കല്യാണി പ്രിയദർശൻ – നസ്‍ലെൻ ടീം ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. കണ്ണംകുഴി ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 6മണിയോടെയായിരുന്നു സംഭവം. കാറിന്റെ ഇടതുഭാഗം കൊമ്പുകൊണ്ട് കുത്തിപൊക്കി പിന്നീട് താഴെയിടുകയും ചെയ്തു. നടൻ ദുൽഖിറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന കല്യാണി പ്രിയദർശൻ – നസ്‍ലെൻ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെയാണ് കാട്ടാന ആക്രമണം. കണ്ണംകുഴി സ്വദേശിയായ അനിലിൻ്റെ കാറിലായിരുന്നു സിനിമാസംഘം സഞ്ചരിച്ചിരുന്നത്. ഒറ്റയാൻ ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ ചുറ്റിത്തിരിയുന്നതായാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷൂട്ടിങ്ങിന് വേണ്ടി ആളുകളുമായി ലൊക്കേഷനിലേക്ക് വരുന്ന വഴിക്കാണ് കണ്ണംകുഴി ഭാഗത്ത് വെച്ച് റോഡിന് നടുവിൽ നിലയുറപ്പിച്ച കാട്ടാന വാഹനത്തെ ആക്രമിച്ചത്.
previous post