അന്തിക്കാട്: വധശ്രമക്കേസ് പ്രതികളായ നാല് പേരെ ആലപ്പാട് നിന്ന് പിടി കൂടി.കളമശ്ശേരി പോലീസാണ് അന്തിക്കാട് പോലീസിൻ്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. പ്രതികൾ രണ്ടു ദിവസമായി ആലപ്പാട് ഷാപ്പ് പ്രദേശത്ത് തങ്ങിയിരുന്നതായി പറയുന്നു. ഇതിൽ ഒരാൾ പോലീസുകാരനെ വെട്ടിയ കേസിൽ പ്രതിയാണ് ‘ കാപ്പ ലഭിച്ച് നാടുകടത്തിയ ആളുമാണ്. അറസ്റ്റിലായവർ തിരുവനന്തപുരം എറണാകുളം സ്വദേശികളെന്ന് സൂചന.