പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പൊതു ശ്മശാനം മാസങ്ങളായി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്തിനു മുൻപിൽ താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. സാധാരണക്കാർക്ക് ഏറെ ആശ്രയമായിരുന്ന പൊതു ശ്മശാനം എത്രയും വേഗം കേടുപാട് തീർത്ത് തുറന്നു നൽകാൻ പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് വരണമെന്നും, അല്ലാത്ത പക്ഷം കടുത്ത സമരങ്ങളിലേക്ക് നീങ്ങുമെന്നും യോഗം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എം.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു, നാട്ടിക ബ്ലോക്ക് ട്രഷറർ വി.കെ. പ്രദീപ്, ഗ്രാമ പഞ്ചായത്ത് മെമ്പറും, നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈ പ്രസിഡന്റുമായ ആന്റോ തൊറയൻ, കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. സജീവ്, കോൺഗ്രസ്സ് നേതാക്കളായ ബെന്നി തട്ടിൽ, ലൂയീസ് താണിക്കൽ, കെ.എൻ. വേണുഗോപാൽ, ശിവജി കൈപ്പിളളി, ഗ്രീന പ്രേമൻ എന്നിവർ പ്രസംഗിച്ചു. സിദ്ദിഖ് കൊളത്തേക്കാട്ട്, റഷീദ് താന്ന്യം, ഗോപാലകൃഷ്ണൻ, ജോസഫ് തേയ്ക്കാനത്ത്, പോൾ പുലിക്കോട്ടിൽ, ജഗദീശ് രാജ് വാള മുക്ക് എന്നിവർ നേതൃത്വം നൽകി.
previous post