വലപ്പാട്: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ വനിതാ ഗ്രൂപ്പ്- പച്ചക്കറി കൃഷിയുടെ ഭാഗമായി വലപ്പാട് ഗ്രാമപഞ്ചായത്ത് 6ാം വാർഡിൽ വൈലപ്പിള്ളി പുഷ്പാവതിയുടെ ഉടമസ്ഥതയിലുള്ള അര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷ്ണ, നന്ദനം എന്നീ കൃഷിക്കൂട്ടങ്ങൾ മുളക്, തക്കാളി, പയർ, വഴുതിന, വെണ്ട, കുമ്പളം, മത്തൻ എന്നീ വിവിധ ഇനം പച്ചക്കറികൾ കൃഷിയിറക്കിയ തോട്ടം വിളവെടുപ്പിന് ഒരുങ്ങി. തളിക്കുളം ബ്ലോക്ക് ഡിവിഷൻ മെമ്പർ സി.ആർ. ഷൈൻ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. വലപ്പാട് കൃഷി ഓഫീസർ ലക്ഷ്മി കെ മോഹൻ, കൃഷി അസിസ്റ്റന്റ് സജിത പി.വി, ഗ്രൂപ്പ് അംഗങ്ങളായ ബിന്റി, പ്രഭ, ജ്യോതിസ്, ശുഭ, സിജി, ഷാലി, സക്കീന നിത, ദിവ്യ എന്നിവർ പങ്കെടുത്തു.
previous post