News One Thrissur
Updates

മണലൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജി എൽഡിഎഫ് പ്രക്ഷോഭത്തിന്

കാഞ്ഞാണി: മണലൂർ പഞ്ചായത്തിൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ജനവിരുദ്ധ പ്രവർത്തനങ്ങളിലും അഴിമതിയും സത്യപ്രതിജ്ഞ ലംഘനവും നടത്തിയ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടും എൽ.ഡി.എഫ്. പ്രക്ഷോഭത്തിനിറങ്ങാൻ തീരുമാനിച്ചതായും ആദ്യ പടിയായി ഈ മാസം 24 ന് പഞ്ചായത്താഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിക്കുന്ന് എൽ.ഡി.എഫ്. നേതാക്കളും ജനപ്രതിനിധികളും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പല കാര്യങ്ങളിലും പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ അംഗങ്ങളെ അവഗണിച്ചാണ് പ്രസിഡന്റ് ഏകാധിപത്യ രീതിയിൽ തെറ്റായ വിധം ഭരണം നടത്തി കൊണ്ടുപോകുന്നതെന്ന് ജനപ്രതിനിധികൾ പറഞ്ഞു. പഞ്ചായത്തിലെ രാജി വെച്ച താൽക്കാലിക ഡ്രൈവർ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് നേരത്തെ പത്രസമ്മേളനം നടത്തി പുറത്ത് വിട്ടത്. അവധി ദിവസങ്ങളിൽ ജോലി ചെയ്തെന്ന് കാണിച്ച് ദിവസ വേതനം ഡ്രൈവറെ കൊണ്ട് ഒപ്പിട്ടു വാങ്ങി പ്രസിഡന്റ് ഇത് കൈക്കലാക്കുകയായിരുന്നു. വീട്ടുകാര്യങ്ങൾക്കും പഞ്ചായത്ത് വാഹനം പ്രസിഡന്റ് രാത്രിയിലും ഉപയോഗിച്ചു വരുകയായിരുന്നു. പഞ്ചായത്ത് ഓഫീസ് നവീകരണത്തിന്റെ മറവിൽ സാമ്പത്തിക ധൂർത്താണ് നടത്തിയത്. പഞ്ചായത്ത് സെക്രട്ടറിയും എ.ഇയും കോൺട്രാക്ടറും അറിയാതെയാണ് പ്രസിഡന്റ് അതിക്രമിച്ചു കയറി രാത്രി ഓഫീസിൽ സ്റ്റിക്കർ ഒട്ടിച്ചത്. രാത്രിയിലെ നിർമാണം എൽ.ഡി.എഫ് തടഞ്ഞപ്പോൾ പൊലിസെത്തിയിരുന്നു. തുടർന്നുള്ള പണി ചെയ്യില്ലെന്ന് പൊലീസ് സാന്നിദ്ധ്യത്തിൽ ഉറപ്പ് നൽകിയിരുന്നു. ഉറപ്പിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ പിരിഞ്ഞു പോയപ്പോൾ പുലർച്ചെ വീണ്ടും സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നു. സംഭവത്തിൽ സെക്രട്ടറിയും എൽ.ഡി.എഫ് അംഗങ്ങളും പൊലീസിലും ഡി.ഡി.പിക്കും പരാതി നൽകിയിരിക്കുകയാണ്. ഭരണകക്ഷിയിൽ ഉൾപ്പെട്ട വനിതയായ മുൻ വൈസ് പ്രസിഡന്റിന് നേരെയും മോശം പരാമർശമാണ് നടത്തിയത്. അഴിമതി നടത്തി സത്യപ്രതിജ്ഞ ലംഘനം നടത്തിയ പ്രസിഡന്റിനെതിരെ കേസടുക്കണം. പ്രസിഡന്റ് രാജി വെക്കുന്നതു വരെ എൽ.ഡി.എഫ് പ്രെക്ഷോഭം നടത്തും. പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും തെരുവ് വിളക്ക് കത്തിക്കാൻ നടപടി കൈകൊള്ളുക, ക്രിമിറ്റോറിയം നല്ല രീതിയിൽ പ്രവർത്തിക്കുക, വഞ്ചിക്കടവ് കുടിവെള്ള പദ്ധതി പൂർത്തികരിക്കുക, താനാ പാടത്ത് കൃഷി നടത്താനുള്ള തടസം നീക്കുക, തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. 24 ന് രാവിലെ നടക്കുന്ന പഞ്ചായത്താഫീസ് മാർച്ച് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, പഞ്ചായത്തംഗം രാഗേഷ് കണിയാംപറമ്പിൽ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.വി. ഡേവിസ്, സി.പി.ഐ. നേതാവ് എം.ആർ. മോഹനൻ, ജനതാ ദൾ ജില്ലാ വൈസ് പ്രസിഡന്റ് ടി.ഡി.ജോസ് എന്നിവർ പങ്കെടുത്തു.

Related posts

300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം കുറവ്; ബ്രിട്ടാനിയ കമ്പനി 60,000 രൂപ നഷ്ടപരിഹാരം നൽകാൻ തൃശൂർ ഉപഭോക്തൃ കോടത

Sudheer K

ഗിരീഷ് അന്തരിച്ചു

Sudheer K

ലാ​സ​ർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!