പെരിഞ്ഞനം: റോളർ ബാസ്ക്കറ്റ്ബോൾ ദേശീയ ചാമ്പ്യൻ സഹസ്രക്ക് നാടിൻ്റെ ആദരം. നാഗ്പൂരിൽ നടന്ന റോളർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പ് നേടിയ ടീം അംഗം, പെരിഞ്ഞനം ഫീനിക്സ് നഗർ 13-ാം വാർഡ് സ്വദേശി വാക്കേകാട്ടിൽ സതീഷ്, – ബിനി ദമ്പതികളുടെ മകൾ സഹസ്രയെ വാർഡ് മെമ്പർ സന്ധ്യ സുനിലിന്റെ നേതൃത്വത്തിൽ എംഎൽഎ ഇ.ടി ടൈസൺ മാസ്റ്റർ മൊമൻ്റൊ നൽകി ആദരിച്ചു. സിപിഐ പെരിഞ്ഞനം എൽസി സെക്രട്ടറി സായിദ മുത്തുക്കോയത്തങ്ങൾ, ഷാജി തറയിൽ, ഇ.പി സതീഷ് എന്നിവരുൾപ്പെടെയുളള വാർഡ് അംഗങ്ങൾ ഫീനിക്സ് നഗറിലെ സഹസ്രയുടെ വസതിയിലെത്തിയാണ് ഉപഹാരം നൽകി ആദരിച്ചത്.
previous post
next post