പഴുവിൽ: ചേർപ്പ് – പഴുവിൽ റൂട്ടിൽ പഴുവിൽ മുതൽ ചാഴൂർ റോഡ് വരെ തകർന്നു കിടക്കുന്ന റോഡിൽ യാത്രി ദുരിതം. പഴുവിൽ മൂക്കില്ലക്കാട് വളവ്, പഴുവിൽ പാലത്തിനു സമീപം, ചാഴുർ റോഡ്, പഴുവിൽ പള്ളിനട,ആശുപത്രി വളവ് എന്നീ ഭാഗം ആണ് തകർന്ന് അപകടാവസ്ഥയിലായിരിക്കുന്നത്. നിരവധി ബൈക്കു യാത്രക്കാർ വീഴുന്നത് പതിവാണ്. അധികൃതർ ആരും തിരിഞ്ഞു നോക്കുന്നില്ല. പൊളിഞ്ഞു കിടക്കുന്ന റോഡ് എത്രയും വേഗം നന്നാക്കണമെന്ന് പഴുവിൽ പൗര സമിതി യോഗം ആവശ്യപ്പെട്ടു.ഉമ്മർ പഴുവിൽ അധ്യക്ഷത വഹിച്ചു. സന്തോഷ് കെ.പി ,മുഹമ്മദ് കെ.എസ്, ടോണി എ.എ, തൗഫീഖ് പി.എ എന്നിവർ പ്രസംഗിച്ചു.
next post