തളിക്കുളം: തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ തളിക്കുളം സ്നേഹതീരം എം.ടി. ഇടം വേദിയിൽ എഴുത്തുകാരുടെ സംഗമമായ എഴുത്തുകൂട്ടം സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് മുരളി പെരുനെല്ലി എം.എൽ.എ. അധ്യക്ഷത വഹിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, തളിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.എ. വിശ്വംഭരൻ, വി.കെ .ഹാരിഫാബി, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തിഭാസി, ഖാദർ പട്ടേപാടം എന്നിവർ സംസാരിച്ചു. ഏഴ് താലൂക്കുകളിലായുള്ള എഴുത്തുകാരാണ് പരിപാടിക്ക് എത്തിയത്. തുടർന്ന് ജില്ലയിലെ ഗ്രന്ഥശാല പ്രവർത്തകരുടെ ചർച്ചയും കമ്മിറ്റി രൂപീകരണവും നടന്നു.ഭാരവാഹികളായി ഖാദർ പട്ടേപാടം (ചെയർമാൻ), ഉണ്ണി പിക്കാസോ (കൺവീനർ).
previous post
next post