News One Thrissur
Updates

തൃശൂരിൽ മിനി ബസ് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

തൃശൂർ: പൂങ്കുന്നം എംഎല്‍എ റോഡില്‍ മിന് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി ബിജുവിനാണ് (50) പരിക്കേറ്റത്. ബുധനാഴച രാവിലെ 9.30 യോടെയായിരുന്നു സംഭവം. പാതയോരത്ത് പടത്തോക്ക് വീണു കിടക്കുന്ന മരത്തിന്റെ വേര് തട്ടി നിയന്ത്രണംവിട്ട വാഹനം പാടത്തേക്ക് മറിയുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ തൊഴിലിയിടത്തില്‍ ഇറക്കി മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ്സിന്റെ മുന്‍വശം ഉള്‍പ്പെടെ തകര്‍ന്ന നിലയിലാണ്. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആംബുലന്‍സ് കിട്ടാതെ പരിക്കേറ്റ ആള്‍ രക്തം വാര്‍ന്ന് അര മണിക്കൂറോളം അപകട സഥലത്ത് തന്നെ കിടന്നു വാരിയെല്ലുകളും കൈയിന്റെ എല്ലുകളും ഒടിഞ്ഞിട്ടുണ്ട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണവിഭാഗത്തില്‍ ഗുരതരിവസഥയില്‍ ചികിത്സയില്‍ ആണ് ഇയാള്‍.

Related posts

മനക്കൊടി അംബേദ്കർ സബ് റോഡ് ഉദ്ഘാടനം

Sudheer K

ടോറസ് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ചാവക്കാട് സ്വദേശിയായ യുവാവ് മരിച്ചു

Sudheer K

ജോസ് അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!