തളിക്കുളം: 40 വർഷമായി തളിക്കുളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന തളിക്കുളം മഹിളാ സമാജം തൊഴിൽ ഗ്രാമ പദ്ധതിക്ക് തുടക്കം കുറിച്ചു സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾക്കാണ് മഹിളാസമാജം മുൻകൈയെടുത്ത് നടപ്പിലാക്കാൻ പോകുന്നത് ഒപ്പം തളിക്കുളം മഹിളാ സമാജത്തിന്റെ ഓഫീസ് കെട്ടിടത്തിൽ പൊതുജന സേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ചടങ്ങ് മുൻ എംപി ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മഹിളാ സമാജം പ്രസിഡണ്ട് ഷീജ രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനിസ്ട്രി ഓഫ് ഇന്ത്യ എം.എസ്.ഇ.എം മന്ത്രാലയം ജോയിന്റ് ഡയറക്ടർ ജി എസ് പ്രകാശ് തൊഴിൽ ഗ്രാമം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. സ്വന്തം കിഡ്നി മറ്റൊരാൾക്ക് ദാനം ചെയ്തു മാതൃകയായ ജീവകാരുണ്യ പ്രവർത്തകൻ ഷൈജു സായിറാമിനെയും മഹിളാ സമാജം സ്ഥാപക പ്രസിഡന്റ് കല്ലു തമ്പിയേയും ചടങ്ങിൽ ആദരിച്ചു. മഹിളാ സമാജം സെക്രട്ടറി നീതു പ്രേം ലാൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിന്റ സുഭാഷ് ചന്ദ്രൻപഞ്ചായത്ത് മെമ്പർമാരായ ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ന്യൂ ഇന്ത്യ ഇൻഷുറൻസ് ബ്രാഞ്ച് മാനേജർ അഖിൽ, മഹിളാ സമാജം ട്രഷറർ സജു ഹരിദാസ്, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ, സമാജം ഭാരവാഹികളായ രമ പ്രതാപൻ, ഇന്ദിര ധർമൻ, തുടങ്ങിയവർ സംസാരിച്ചു.
.