News One Thrissur
Updates

തൃശൂർ വെസ്റ്റ് ഉപജില്ല കായിക മേള: അന്തിക്കാട് കെ.ജി.എം സ്കൂൾ ചാമ്പ്യന്മാരായി..

അന്തിക്കാട്: സെൻ്റ് അലോഷ്യസ് എൽതുരുത്ത് സ്കൂളിൽ വെച്ച് നടന്ന തൃശ്ശൂർ വെസ്റ്റ് ഉപജില്ല കായിക മേളയിൽ അന്തിക്കാട് കെ.ജി.എം സ്കൂൾ ചാമ്പ്യൻമാരായി. മുപ്പത് വർഷത്തിനു ശേഷമാണ് എൽ.പി വിഭാഗം അഗ്രിഗേറ്റ് ഓവറോൾ ചാമ്പ്യൻസ് ട്രോഫിയിൽ വിദ്യാലയം മുത്തമിടുന്നത്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത്. സമാപന സമ്മേളനത്തിൽ തൃശ്ശൂർ വെസ്റ്റ് AEO ബിജു വിൽ നിന്ന് കുട്ടികൾ സമ്മാനം കൈപറ്റി. മേളയിൽ ഉടനീളം അന്തിക്കാട് കെ.ജി.എം സ്കൂളിലെ ചുണക്കുട്ടികളുടെ വിജയാരവം മുഴങ്ങി നിന്നു. ഇന്ന് നടന്ന ആഹ്ലാദപ്രകടന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് അഖില രാഗേഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ശ്രീ ജോഷി ഡി കൊള്ളന്നൂർ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് അന്തിക്കാട് സതീശൻ  നന്ദിയും പറഞ്ഞു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ രമ്യ സലീഷ്, സ്പോർട്സ് കൺവീനർ ഷിംജി ടീച്ചർ, റോഷ്നി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

 

Related posts

ന്യൂ ഇയർ ആശംസ പറഞ്ഞില്ല; യുവാവിനെ 24 തവണ കുത്തി പരുക്കേല്പിച്ചു

Sudheer K

പി.വി അൻവറിന് ജാമ്യം

Sudheer K

മതിലകത്ത് മെഴുക് തിരിയിൽ നിന്നും തീപടർന്ന് വീട് കത്തി നശിച്ചു. വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

Sudheer K

Leave a Comment

error: Content is protected !!