കാഞ്ഞാണി: മണലൂർ ഗ്രാമപഞ്ചായത്തിൽ സാമ്പത്തി ക്രമക്കേടും അഴിമതിയും. സത്യപ്രതിജ്ഞ ലംഘനവും നടത്തിയ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ ഇന്ന് നടന്ന ഭരണസമിതിയിൽ ബാനർ ഉയർത്തി പ്രതിഷേധിച്ചു. രാവിലെ പതിനൊന്ന് മണിയ്ക്ക് ആരംഭിച്ച പഞ്ചായത്ത് ഭരണസമി പതിനഞ്ച് മിനിറ്റ് മാത്രം ചേർന്ന് പ്രതിഷേധത്തെ തുടർന്ന് യോഗം അവസാനിപ്പിച്ചു. അജണ്ടകളിൽ തീരുമാനങ്ങൾ ഒന്നും എടുക്കാതെയാണ് പിരിഞ്ഞത്. അനർഹമായി എന്തെങ്കിലും തീരുമാനങ്ങൾ എഴുതി ചേർത്താൽ അംഗീകരിക്കില്ലെന്ന് രേഖാമൂലം എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയ്ക്ക്എഴുതി നൽകി. പഞ്ചായത്ത് ഹാളിൽ നിന്ന് പ്രകടനമായി വന്ന പ്രതിനിധികൾ പഞ്ചായത്തിന് പുറത്ത് പ്രതിഷേധയോഗം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാഗേഷ് കണിയാംപറമ്പിൽ, ഷാനി അനിൽകുമാർ, ഷേളി റാഫി, ബിന്ദു സതീഷ്, സിമി പ്രദീപ്, ധർമ്മൻ പറത്താട്ടിൽ, സിജുപച്ചാംപുള്ളി, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, എൽഡിഎഫ് കൺവീനർ എം ആർ മോഹനൻ, കെ.വി. ഡേവീസ്, വി.വി. പ്രഭാത്, വി.ജി. രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു.