News One Thrissur
Updates

5 വയസുകാരനെ വെട്ടി കൊലപ്പെടുത്തുകയും കുഞ്ഞിൻ്റെ അമ്മയെ വെട്ടി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ആസാം സ്വദേശിയായ 19 കാരൻ കുറ്റക്കാരൻ

തൃശൂർ: മുപ്ലിയത്തുള്ള ഐശ്വര്യ കോൺക്രീറ്റ് ബ്രിക്സ് കമ്പനിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട കുഞ്ഞിൻ്റെ അമ്മ നജ്മ ഖാത്തൂൺ അച്ഛൻ ബഹാരുൾ എന്നിവർ ബ്രിക്സ് കമ്പനിയിലെ ജോലിക്കാരായിരുന്നു. കമ്പനിയിൽ തന്നെ ആയിരുന്നു താമസിച്ചിരുന്നത്. നജ്മയുടെ വല്യമ്മയുടെ മകനായ പ്രതി ജമാൽ ഹുസൈൻ അവിടേക്ക് സംഭവത്തിൻ്റെ തലേ ദിവസം വന്നതാണ്. നാട്ടിലെ സ്വത്തുതർക്കം മൂലം നജ്മയോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്ന പ്രതി , അത് കാണിക്കാതെ നജ്മയോടും കുടുംബത്തോടു ഒപ്പം രാത്രി കഴിയുകയും പിറ്റേ ദിവസം രാവിലെ 7 മണിക്ക് നജ്മയുടെ ഭർത്താവും മറ്റു പണിക്കാരും ജോലിക്കായി ഫാക്ടറിയിൽ കയറിയ ഉടനെ അടുക്കളയിൽ ജോലി ചെയ്തിരുന്ന നജ്മയെ ചക്ക വെട്ടിവെച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും അടുത്ത് ഇരുന്ന് ഭക്ഷണം കഴിച്ചിരുന്ന 5 വയസുകാരൻ മകൻ നജുറുൾ ഇസ്ലാം എന്ന കുഞ്ഞിനെ കഴുത്തിൽ വെട്ടി കൊലപ്പെടുത്തുക യുമായിരുന്നു. ആക്രമണത്തിൽ നജ്മയുടെ വിരൽ അറ്റുപോവുകയും രണ്ടു കയ്യുടെ എല്ലൊടിയുകയും തലയിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു. കുഞ്ഞ് സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇതിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജോലിക്കാരും കൂടി പിടിച്ച് കെട്ടിയിട്ടു പോലീസ് ഏല്പിക്കയായിരുന്നു വരന്തരപ്പിള്ളി പോലീസ് FIR ഇട്ട കേസിൽ അന്വേക്ഷം നടത്തി കുറ്റപത്രം സമർപ്പിച്ചത് വരന്തരപ്പിള്ളി സി.ഐ. ജയകൃഷ്ണൻ S ആയിരുന്നു. സംഭവസമയം മാനസീക അസുഖമാണെന്നും പ്രതിയെ കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്നും പ്രതിക്ക് വേണ്ടി ആസാമിൽ നിന്നും കേരളത്തിൽ നിന്നും ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദമെടുത്തു.

എന്നാൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും ഹാജരാക്കി വിസ്തരിച്ച 22 സാക്ഷികളെയും 40 രേഖകളും 11ഓളം തൊണ്ടി മുതലുകളും ഉപയോഗിച്ച് പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചു. ശാസ്ത്രീയ തെളിവുകളും മെഡിക്കൽ എവിഡൻസും കോടതിയിൽ ഹജരാക്കിയ പ്രോസിക്യൂഷൻ ദ്വിഭാക്ഷിയെ ഉപയോഗിച്ചാണ് സാക്ഷിമൊഴികളും പ്രതിയെയും വിസ്തരിച്ചത്. യാതൊരു തെളിവുകളോ സാക്ഷികളോ ഇല്ലാത്തെ പ്രതിക്ക് മാനസീക അസുഖമെന്ന വാദം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയിൽ അടക്കം പല തവണ ജാമ്യ ഹരജിയുമായി പോയ പ്രതിയെ പ്രോസിക്യൂഷൻ്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ജാമ്യം നിഷേധിച്ച് വിചാരണ തടവുകാരനായിട്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. പ്രതിയുടെ വയസ് ശിക്ഷ നൽകുന്നതിനെ ബാധിക്കരുത് എന്നും സമൂഹമനസാക്ഷിയെ ഞട്ടിച്ച ക്രൂരത ചെയ്ത പ്രതിക്ക് സമൂഹത്തിനു വിപത്താണെന്നും പരമാവധി ശിക്ഷ നൽകണമെന്നു പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ലിജി മധു കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു എന്നിവർ ഹാജരാക്കി. ശിക്ഷാ വിധി ജനുവരി 17-ാം തിയ്യതി പ്രസ്താവിക്കും.

Related posts

ഡി സോൺ കബഡി കിരീടം നാട്ടിക എസ്എൻ കോളേജിന്

Sudheer K

തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ വലപ്പാട് പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

Sudheer K

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബിരിയാണി ചലഞ്ചുമായി തൃപ്രയാർ ആക്ട്സ്.

Sudheer K

Leave a Comment

error: Content is protected !!