News One Thrissur
Updates

അന്തിക്കാട് പാലിയേറ്റീവ് ദിനാചരണം.

അന്തിക്കാട്: ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും നടത്തി. നിർദ്ധനരായ കിടപ്പിലായ രോഗികൾക്ക് ഭക്ഷ്യ ഉൽപ്പന്ന കിറ്റുകൾ നൽകി. പഞ്ചായത്തിൽ നല്ല രീതിയിൽ സേവനം നടത്തിവരുന്ന ആശ പ്രവർത്തകർക്ക് ആദരവും നൽകുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആദരണീയനായ ബ്ലോക്ക് പ്രസിഡന്റ് കെ.കെ.ശശിധരൻ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജീന നന്ദൻ പാലിയേറ്റീവ് പ്രതിജ്ഞ നടത്തി. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശരണ്യ രജീഷ്, വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മേനക മധു, മെമ്പർമാരായ ലീന മനോജ്, മിനി ആന്റോ, അനിത ശശി, രഞ്ജിത്ത്കുമാർ, പ്രദീപ് കുമാർ, സരിത സുരേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ജയ്ജാൻ, പി.എച്ച്.എൻ, ഷേർളി സി.വി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാനാടി കുട്ടി ചാത്തൻകാവ് മഠാധിപതി വിഷ്ണുഭാരതീയ സ്വാമികൾ നാല് എയർബഡ് സംഭാവന നൽകി. ബദറുദീൻ എടക്കാട്ടുത്തറ സാമ്പത്തീക സഹായവും നൽകി. പാലിയേറ്റീവ് രോഗികളുടെയും മറ്റു വ്യക്തികളുടെയും നാടൻ പാട്ടുകളും സിനിമ ഗാനങ്ങളും നടത്തി. ഡോ. സെന്തിൽ മാത്യു സ്വാഗതവും പി.എം.അജിത ബാബു നന്ദിയും രേഖപ്പെടുത്തി.

Related posts

കടപ്പുറം പഞ്ചായത്ത് തീരോത്സവത്തിന് തുടക്കമായി

Sudheer K

പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ടു ഷട്ടറുകൾ തുറന്നു

Sudheer K

തൃശ്ശരിൽ വെടിക്കെട്ടിന് അനുമതി

Sudheer K

Leave a Comment

error: Content is protected !!