ചേർപ്പ്: സി.സി. മുകുന്ദൻ എംഎംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് 2024-25 ൽ നിന്നും ചേർപ്പ് ഗ്രാമപഞ്ചായത്തിലെ ഗവ. നഴ്സറി സ്ക്കൂൾ പൂത്തറക്കലിലേക്ക് അനുവദിച്ച ബെഞ്ചുകൾ, ഡെസ്ക്കുകൾ, ഫർണീച്ചറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിതരണ ഉദ്ഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിച്ചു. 93000/- രൂപ എസ്റ്റിമേറ്റിൽ കുട്ടികൾക്കായി ഡസ്ക്കുകൾ, ബഞ്ചുകൾ, സ്റ്റീൽ കസേരകൾ, ക്ലോത്ത് ഡ്രയിങ്ങ് സ്റ്റാൻഡ്, ജനൽ കർട്ടൻ ഫിറ്റിംങ്, ഡോർ, കിച്ചൺ റാക്ക്, ഷൂ റാക്ക്, തുടങ്ങിയ പ്രവൃത്തികളാണ് സിഡ്കോ ഏജൻസി മുഖാന്തിരം ചേർപ്പ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങായ പി.സി. പ്രഹ്ലാദൻ, വിദ്യാ രമേശ്, പ്രജിത്ത് കെ.ബി, ജോസ് ചാക്കേരി, സുനിത ജിനു ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗവ. നഴ്സറി സ്ക്കൂൾ അധ്യാപിക കല എ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. ആയ റെനി സി.സി നന്ദി രേഖപ്പെടുത്തി.
previous post