News One Thrissur
Updates

കൊടുങ്ങല്ലൂരിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന നാടോടി കുടുംബത്തിലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ: അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി കുടുംബത്തിലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. താലപ്പൊലിക്കാവിൽ കച്ചവടം നടത്തുന്ന രാജസ്ഥാൻ സ്വദേശികളായ നാടോടി സംഘത്തിലെ നേന എന്ന യുവതിയുടെ ഒരു മാസം പ്രായമുള്ള മകൾ ദിവ്യാൻഷിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പുലർച്ചെ നാല് മണിയോടെ മുലപ്പാൽ നൽകി ഉറക്കിയ കുഞ്ഞിനെ രാവിലെ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഉടൻ തന്നെ ഗരുഡ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലും പിന്നീട് എ.ആർ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

തൃശൂർ വെസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവം ഈ മാസം 18 മുതൽ 21 വരെ അന്തിക്കാട്.

Sudheer K

കൊടുങ്ങല്ലൂർ വാഹനാപകടം: മരിച്ചത് റിട്ട. എസ്.ഐ.

Sudheer K

പി.ഭാസ്കരൻ സ്മൃതി സദസ്സ് നടത്തി

Sudheer K

Leave a Comment

error: Content is protected !!