കയ്പമംഗലം: ദേശീയപാതയിൽ വഴിയമ്പലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നയാൾ മരിച്ചു. കയ്പമംഗലം മൂന്നുപീടിക ബീച്ച് റോഡ് സ്വദേശി കണ്ടകത്ത് മുഹമ്മദ് ഹാജിയുടെ മകൻ ഹസബു (56) ആണ് മരിച്ചത്. രണ്ട് മാസം മുമ്പായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് ആറ് മണി യോടെയാണ് മരിച്ചത്. ഭാര്യ: രഹന. മക്കൾ: തസ്‌നീം, ഫാരിസ്. മരുമകൻ: ഹസീബ്. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കയ്പമംഗലം പുത്തൻപള്ളി ഖബർസ്ഥാനിൽ