News One Thrissur
Updates

തളിക്കുളത്തെ പൊളിച്ച റോഡുകളുടെ പുനർ നിർമ്മാണം: കോൺഗ്രസ് സായാഹ്ന ധർണയും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.

തളിക്കുളം: ജൽ ജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ പണിയാൻ 6 കോടിയിലധികം പണം 2021 ഒക്ടോബർ മാസം മുതൽ പഞ്ചായത്ത്‌ കൈവശം ഉണ്ടായിട്ടും രണ്ട് വർഷത്തിലധികമായി റോഡ് പണിയാതെ അനന്തമായി നീട്ടി കൊണ്ടുപോകുന്നത് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഭരണ വൈകല്യവും വികസന വിരോധവും മൂലമാണെന്ന് നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി പറഞ്ഞു. പദ്ധതി പ്രകാരം 2023 ഏപ്രിൽ 23 ന് കരാർ അവസാനിച്ചതാണ് കരാർ കാലാവധി കഴിഞ്ഞിട്ടും പല സ്ഥലങ്ങളിൽ പഞ്ചായത്ത്‌ അനുമതി ഇല്ലാതെയാണ് കരാർ എടുത്തവർ റോഡുകൾ പൊളിച്ചത്. ഇതൊന്നും അന്വേഷിക്കാനും അവർക്കെതിരെ നടപടി കൈകൊള്ളാനും പഞ്ചായത്ത്‌ ഭരണ സമിതിക്ക് നേതൃത്വം നൽകുന്നവർ തെയ്യാറാവത്തത് കരാറുക്കാരുമായുള്ള രഹസ്യകരാറുണ്ടെന്ന പൊതു അഭിപ്രായം ശെരിവെക്കുന്നതാണെന്നും പി.ഐ. ഷൗക്കത്തലി പറഞ്ഞു. തളിക്കുളത്തെ ജനങ്ങൾക്ക് യാത്ര ദുരന്തത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് കോൺഗ്രസ്സ് നടത്തി വരുന്ന സമരങ്ങളുടെ 9-ാം ഘട്ട സമരം പ്രതിഷേധ സായാഹ്ന സദസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വർഷമായി റോഡ് പണിയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ്സ് നടത്തി വരുന്ന സമരങ്ങളുടെ ഒമ്പതാംഘട്ട സമരമാണ് പത്താം കല്ല് സെന്ററിൽ നടന്നത്. തളിക്കുളത്തെ തകർന്ന് കിടക്കുന്ന റോഡുകളുടെ ഫോട്ടോ പ്രദർശനവും തകർന്ന റോഡുകളുടെ ഫോട്ടോ എടുക്കൽ മത്സരത്തിലെ വിജയികൾക്ക് കേഷ് അവാർഡും പ്രതിഷേധ സദസ്സിൽ വെച്ച് നടന്നു. കേഷ് അവാർഡ് വിതരണവും മുഖ്യപ്രഭാഷണവും ഡിസിസി സെക്രട്ടറി സി എം നൗഷാദ് നടത്തി. പ്രതിഷേധ സായാഹ്ന സദസ്സിന് ശേഷം കോൺഗ്രസ്സ് പ്രവർത്തകർ പത്താം കല്ല് ബീച്ച് റോഡിൽ മനുഷ്യ ചങ്ങലയും തീർത്തു.

 

തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, പി എം അമീറുദ്ധീൻ ഷാ, മുനീർ ഇടശ്ശേരി, സി വി ഗിരി, ഹിറോഷ് ത്രിവേണി, രമേഷ് അയിനിക്കാട്ട്, ഗീത വിനോദൻ, എ എം മെഹബൂബ്,മുഹമ്മദ്‌ ഷഹബു, നീതു പ്രേംലാൽ, കെ കെ ഉദയകുമാർ, കെ ആർ വാസൻ, ലിന്റ സുഭാഷ്ചന്ദ്രൻ, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, പ്രകാശൻ പുളിക്കൽ, കബീർ കയ്യാലാസ്, എം കെ ബഷീർ, എ സി പ്രസന്നൻ, എ എ യുസഫ്, കെ എ ഫൈസൽ, എൻ മദനമോഹനൻ, കെ എസ് രാജൻ, മദനൻ വാലത്ത്, എ പി രത്നാകരൻ, സിന്ധു സന്തോഷ്‌, മീന രമണൻ, ഷീജ രാമചന്ദ്രൻ, ലൈല ഉദയകുമാർ, സുമിത സജു, എ എസ് ഷീബ, കെ കെ ഷണ്മുഖൻ, എൻ എസ് കണ്ണൻ,എന്നിവർ സംസാരിച്ചു.

Related posts

ചാവക്കാട് നഗരസഭ വനിതകൾക്കായി നൈപുണ്യ പരിശീലന കേന്ദ്രം തുറന്നു

Sudheer K

ചെന്ത്രാപ്പിന്നിയിൽ വാഹനാപകടം 5 പേർക്ക് പരിക്ക്

Sudheer K

തൃപ്രയാറിൽ ഇന്ന് ഉച്ചയ്ക്ക് 1 വരെ കടകൾ മുടക്കം

Sudheer K

Leave a Comment

error: Content is protected !!