അന്തിക്കാട്: കൊച്ചത്ത് മുത്തപ്പൻ രുധിരമാല ഭഗവതി ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവ ത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൻപീടിക കാരുണ്യ പെയിന്‍ & പാലിയേറ്റീവ് കെയറിന്‍റെ പരിചരണത്തിലുള്ള 35 കിടപ്പു രോഗികൾക്ക് ഉച്ചഭക്ഷണവും, ഒരു മാസത്തേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷണ കിറ്റും നൽകി. ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്ഷേത്ര ഭാരവാഹികളായ മഹേന്ദ്രന്‍ കെ.ജി, മോഹസിന്‍ കെ.കെ എന്നിവരില്‍നിന്ന്
പാലിയേറ്റീവ് കെയർ പ്രസിഡൻറ് ഡോ. പാപ്പച്ചൻ ആന്റണി ഭക്ഷണകിറ്റ് ഏറ്റുവാങ്ങി.