News One Thrissur
Updates

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം

അരിമ്പൂർ: സ്ത്രീ ശാക്തീകരണത്തിനായുള്ള സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി 129 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും വനിതകൾക്ക് കിടക്കകളും വിതരണം ചെയ്തു. സൈൻ സൊസൈറ്റി കേരളയുടെ നേതൃത്വത്തിലാണ് പകുതി വിലക്ക് സാമഗ്രികൾ നൽകിയത്. അരിമ്പൂരിൽ നടന്ന ചടങ്ങിൽ സംഘടനയുടെ കേരള കോഡിനേറ്റർ സുനിൽകുമാർ കളമശ്ശേരി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം സുധീഷ് മേനോത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. വീടുകളിൽ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രിയുടെ സൂര്യഘർ പദ്ധതിപ്രകാരം 1.25 ലക്ഷം സബ്‌സിഡി നിരക്കിൽ നൽകുന്ന സോളാർ സിസ്റ്റവും, ഗൃഹോപകരണങ്ങൾ, പഠനോപകരണങ്ങൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവ പകുതി വിലക്കും വനിതകൾക്ക് ലഭ്യമാക്കും. കോഡിനേറ്റര്മാരായ മിനി ടീച്ചർ, പി.വി. ബിനീഷ്, ശ്രീജിത്ത് കൂട്ടാലക്കൽ, വിബീഷ് വെട്ടത്ത്, വിനോദ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

 

Related posts

സൂര്യോദയ പി സലീം രാജ് കവിത പുരസ്ക്കാരം എം.എ. റിയാദ് അർഹനായി

Sudheer K

മുക്കുപണ്ടം പണയം തട്ടിപ്പ് :വലപ്പാട് സ്വദേശിനി പിടിയിൽ.

Sudheer K

തമിഴ്നാട് സ്വദേശിയെ വപ്പുഴ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!