തളിക്കുളം: വാലത്ത് ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. രാവിലെ നിർമാല ദർശനം, മഹാ ഗണപതിഹവനം കലശപൂജ ഉഷപൂജ കലശാഭിഷേകം ശീവേലി പറനിറയ്ക്കൽ ഉച്ചപൂജ വൈകിട്ട് 3 ഗജവീരന്മാരോട് കൂടി എഴുന്നള്ളിപ്പ് ദീപാരാധന രാത്രി തുടർന്ന് ദേവിക്ക് കളം എന്നിവ നടന്നു. മച്ചാട് ജയറാം ഭഗവതിയുടെ തിടമ്പേറ്റി. ക്ഷേത്രം തന്ത്രി വിജയൻ ശാന്തി മുഖ്യകാർമ്മികനായി.ക്ഷേത്രം പ്രസിഡണ്ട് വി.എസ്. സുദർശനൻ സെക്രട്ടറി വിജി ജയപ്രകാശ് ട്രഷറർ വി.ഡി. അജയ് ഘോഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി