തളിക്കുളം: ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം വിളക്ക് മഹോത്സവത്തിന് തുടക്കമായി. വെള്ളിയാഴ്ച രാത്രി വിവിധ കേന്ദ്രങ്ങളിൽ നാദസ്വരത്തോടെ കാവടിയാട്ടം ഉണ്ടായി. ശനിയാഴ്ചരാവിലെ ശീവേലി. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് വരവ് ഉണ്ടാകും. വൈകീട്ട് മൂന്ന് ആനകളോടെ പൂരം എഴുന്നെള്ളിപ്പ്. സന്ധ്യക്ക് വർണ്ണമഴ, തുടർന്ന് സ്പെഷൽ നാദസ്വരക്കച്ചേരി. രാത്രിയും കാവടി വരവ് ഉണ്ടാകും.