വലപ്പാട്: കഴിമ്പ്രം.വാഴപ്പുള്ളി രാജ രാജേശ്വരി ക്ഷേത്രത്തിൽ മകരപ്പത്ത് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മുല്ലങ്ങത്ത് നന്ദകുമാർ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി മനോജ്, സുജയകുമാർ, കണ്ണൻ, ജിനേഷ് എന്നിവർ ചേർന്ന് ഉത്സവ കൊടിയേറ്റം നടത്തി. ജനുവരി 23നാണ് ക്ഷേത്രത്തിൽ മഹോത്സവം. ഏഴുദിവസം നീണ്ടുനിൽക്കുന്ന ഉത്സവ ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്രം പ്രസിഡണ്ട് വി.യു. ഉണ്ണികൃഷ്ണൻ സെക്രട്ടറി രാധാകൃഷ്ണൻ, ഹരിദാസ്, ബൈജു എന്നിവർ നേതൃത്വം നൽകി. തുടർന്ന്എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുടുംബാംഗങ്ങളുടെ മക്കൾക്കുള്ള എന്റോവ്മെന്റ് വിതരണവും നൃത്ത സംഗീത സന്ധ്യയും അരങ്ങേറി.