അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തിലെ 175 ഗുണഭോക്താക്കൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. എറവ് ഗവ.വെറ്ററിനറി ആശുപത്രിയിൽ വച്ച് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഒരാൾക്ക് 650 രൂപ വിലവരുന്ന 5 കോഴികളെ 50 രൂപയ്ക്കാണ് നൽകിയത്. 600 രൂപയാണ് സബ്‌സിഡി തുക. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ കോഴി വിതരണ ഉദ്ഘാടനം നിർവഹിച്ചു. കോഴികൾക്ക് 10 ദിവസത്തേക്കുള്ള മരുന്നും ഇതോടൊപ്പം നൽകി. വെറ്ററിനറി ഡോക്ടർ രാധിക ശ്യാം, ജീവനക്കാരായ സന്ധ്യ, ഷൈല, ലത, വാർഡ് അംഗങ്ങളായ സുനിത ബാബു, ഷിമി ഗോപി തുടങ്ങിയവർ പങ്കെടുത്തു.