കാരമുക്ക്: വിട്ടിൽ കയറി സമീപത്തെ വിട്ടിലെ വളർത്തുനായ വിദ്യാർത്ഥിനിയെ കടിച്ചു.കാരമുക്ക് പതിനെട്ടാം വാർഡിലെ പ്രതിക്ഷഅംഗൻവാടിക്കുസമീപംതാമസിക്കുന്നകൈപ്പുള്ളിരമേഷിന്റെ മകൾഅദ്വൈത(11)യ്ക്കാണ് രണ്ട് കാലിൻമേലും കടിയേറ്റത്. ഭക്ഷണംകഴിച്ച് കൈകഴുകാൻ പുറത്തേയ്ക്കു വന്നതിനുശേഷം വിടിനുള്ളിലേക്ക് കയറിയ സമയത്താണ് നായ പിന്നാലെ വന്ന് കടിച്ചത്. രാവിലെയാണ് സംഭവം. മകളുടെ നിലവിളികേട്ട് അമ്മ രശ്മി ഓടിയെത്തിയപ്പോൾ നായ ഓടി രക്ഷപ്പെട്ടു. തൃശ്ശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരമുക്ക് ശ്രീനാരായണ ഗുപ്തസമാജം ഹയർസെക്കന്ററി സ്കൂൾ 6-)0ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. വളർത്തുനായ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. നിരവധിതവണ പഞ്ചായത്തിലേക്കും പോലിസ് സ്റ്റേഷനിലും നാട്ടുകാർ പരാതി നൽകിയിട്ടുംനടപടിയിലെന്ന് നാട്ടുകാർ പറഞ്ഞു..നായയെ ഭയന്ന്അംഗൻവാടിയിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്നില്ല.നാട്ടുകാരുടെ പരാതിയിൽ അന്വോഷിക്കാൻ വന്നാൽ സ്വന്തംനായ അല്ലെന്ന് പറഞ്ഞു ഉടമ തടതപ്പുകപതിവെന്നും ആരോപണമുണ്ട്.ഈ വിഷയത്തിൽ വാർഡ് അംഗവും ബ്ലോക്ക് വൈസ് പ്രസിഡന്റും ഇടപെട്ട്അടിയന്തനടപടി സ്വീകരിക്കണം.