അരിമ്പൂർ: നിയമപരമായി തർക്കമുള്ള വിഷയങ്ങളിൽ പരാതികൾക്ക് അടിയന്തിരമായി പരിഹാരം കാണാൻ അരിമ്പൂർ പഞ്ചായത്ത് ഓഫീസിൽ ലീഗൽ എയിഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ഒരു അഭിഭാഷകനും ഒരു ലീഗൽ വളണ്ടിയറും അടങ്ങുന്നതാണ് ടീം. ഇവർ പഞ്ചായത്തിൽ ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ ക്യാമ്പ് ചെയ്ത് സ്ഥലം സന്ദർശിച്ചാണ് നിയമപരമായ പരിഹാരം നിർദ്ദേശിക്കുന്നത്. അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഭരണ സമിതിയും മുകൈയ്യെടുത്ത് തൃശൂർ ജില്ലയിൽ കോവിഡിന് ശേഷം മുടങ്ങി കിടന്ന ലീഗൽ എയിഡ് ക്ലിനിക്ക് അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് ജില്ലാ സബ് ജഡ്ജ് ശ്രീമതി ഉദ്ഘാടനം ചെയ്തു. കോടതിക്ക് പുറത്ത് തീർപ്പാക്കാവുന്ന തർക്കങ്ങൾ പരിഹാരത്തിനായി ലീഗൽ എയിഡ് ക്ലിനിക്കിന്റെ സേവനത്തിനായി ഗ്രാമപഞ്ചായത്തിനെ രേഖാമൂലം സമീപിച്ചാൽ മതിയാകും.
previous post
next post