പാറളം: പഞ്ചായത്ത് ശാസ്താംകടവിൽ എം.എൽ.എ അനുവദിച്ച 20 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തികരിച്ച ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 10-30 ന് സി.സി. മുകുന്ദൻ എം.എൽ.എ നിർവ്വഹിക്കും. കെ.എസ്. നാരായണൻ നമ്പൂതിരിപ്പാട് സംഭാവനചെയ്ത 9.5 സെൻ്റ് സ്ഥലത്താണ് 71 ചതുരശ്ര അടി വിസ്തീർണത്തിൽ ശാസ്താ എന്ന പേരിൽ അങ്കണവാടി പണിതിരിക്കുന്നത്. എയർകണ്ടീഷൻ , കുട്ടികൾ വീണ്ടാൽ പരിക്കേൽക്കാതിരിക്കുന്ന മാറ്റ്, ഫ്രീഡ്ജ്, സി.സി.ടി. വി ക്യാമറ,സ്മാർട്ട് ടി.വി, മൈക്ക് സിസ്റ്റം, കളി ഉപകരണങ്ങൾ എന്നിവ പലരുടെയും സംഭാവനയായി ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ ആദ്യത്തെ അങ്കണവാടിയാണ് ഇതെന്ന് വാർഡ് അംഗം കെ. പ്രമോദ് പറഞ്ഞു.
previous post