News One Thrissur
Updates

റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്;  മുഖ്യപ്രതികൾ കസ്റ്റഡിയിൽ

തൃശ്ശൂർ: റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ മുഖ്യ ഏജന്‍റ് റഷ്യൻ പൗരത്വമുള്ള മലയാളി, സന്ദീപ് തോമസ്, അയാളുടെ സഹായി സുമേഷ് ആന്‍റണി എന്നിവർ കസ്റ്റഡിയിൽ. ഇവരിൽ ഒരാളെ കൊച്ചിയിൽ നിന്നും മറ്റൊരാളെ തൃശ്ശൂരിൽ നിന്നുമായാണ് വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതി സിബി ഔസേപ്പ് ഒളിവിലാണ്. ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികളായ ജെയിൻ, ബിനിൽ എന്നിവരടക്കം ആറ് പേരെ റഷ്യയില്‍ എത്തിച്ചത്. എന്നാല്‍ ഇവർ കൂലിപ്പട്ടാളത്തിന്റെ കൂട്ടത്തില്‍ പെടുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി സന്ദീപ് യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.5ദിവസം മുമ്പ് ബിനിലും കൊല്ലപ്പെട്ടു. ഉക്രെയ്നെതിരെയുള്ള യുദ്ധമുഖത്ത് നിന്നും വെടിയേറ്റാണ് ബിനില്‍ മരിച്ചതെന്ന് എംബസിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം റഷ്യന്‍ കൂലി പട്ടാളത്തില്‍ ബിനിലിന്റെ കൂടെ അകപ്പെട്ട തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന് ഉക്രെയിൻ യുദ്ധമുഖത്ത് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റിരുന്ന ജയിൻ റഷ്യന്‍ അധിനിവേശ ഉക്രെയ്‌നില്‍ നിന്നും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ആശുപത്രിയിലെത്തിയതായാണ് വിവരം.

Related posts

പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുന്നംകുളം പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. നിരവധി പേർക്കെതിരെ കേസെടുത്തു. ജലപീരങ്കി ഉപയോഗിച്ചു

Sudheer K

ശാന്ത അന്തരിച്ചു.

Sudheer K

മനക്കൊടി – പുള്ള് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Sudheer K

Leave a Comment

error: Content is protected !!