കയ്പമംഗലം: കാളമുറിയില്‍ കാര്‍ ആക്രമിച്ച് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചളിങ്ങാട് സ്വദേശികളായ മുരിയംകാവില്‍ നാദിര്‍ഷ (29), മുറിത്തറ റമീസ് കാസിം (23), പോക്കാക്കില്ലത്ത് അസ്‌കര്‍ (23), വലിയകത്ത് സഫ്വാന്‍ (21), പുഴങ്കരയില്ലത്ത് മുഹമ്മദ് അനസ് (24) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കാളമുറി സെന്ററിലായിരുന്നു കേസിനാസ്പദമായ സംഭവം. കാറിലുണ്ടായിരുന്ന കയ്പമംഗലം കോലോത്തുംപറമ്പില്‍ ഖമഫറുദ്ദീന്‍, താലിബ്, പോത്താംപറമ്പില്‍ മനു, മതിലകം എമ്മാട് സ്വദേശി കല്ലിങ്ങല്‍ നിസാം എന്നിവരെയാണ് സംഘം മര്‍ദ്ദിച്ചത്. മുന്‍ വൈരാഗ്യത്തെതുടര്‍ന്ന് ഇവരെ കാളമുറിയിലേയ്ക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായി രുന്നുവെന്ന് പോലീ്‌സ പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലും അക്രമിസംഘം അടിച്ചുതകര്‍ത്തിരുന്നു