പാറളം: ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ ശീതീകരിച്ച ഹൈടെക് അംഗണവാടിയുടെ ഉദ്ഘാടനം നാട്ടിക നിയോജകമണ്ഡലം എംഎൽഎ സിസി മുകുന്ദൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി വിനയൻ അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ രാധാകൃഷ്ണൻ, തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ ആശാ മാത്യൂസ്, ജെറി ജോസഫ്, കെ. പ്രമോദ്, ജെയിംസ് പോൾ ,വിദ്യാനന്ദനൻ, ജൂബി മാത്യു പി.കെ. ലിജീവ്, സിബി സുരേഷ്, സ്മിനു മുകേഷ്, സുബിത സുഭാഷ്, വി.എസ്. രേഖ നിത ജോൺ എന്നിവർ സംസാരിച്ചു. അങ്കണവാടിയിലെ ആദ്യകാല പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
previous post