വാടാനപ്പള്ളി: പതിനാറുകാരനെ പോലീസ് മർദ്ദിച്ചതായി പരാതി. തളിക്കുളം സ്വദേശിയായ 16കാരനാണ് വാടാനപ്പള്ളി പോലീസിൻ്റെ മർദ്ദനമേറ്റത്. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ടാണ് എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാർ ക്രൂരമായി മർദ്ദിച്ചെന്ന് കുട്ടിയുടെ പരാതി. നെഞ്ചുവേദനയും പുറംവേദനയും കാരണം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടാനപ്പള്ളി എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി കുടുംബം.
previous post