വാടാനപ്പള്ളി: തളിക്കുളത്ത് സംഘർഷത്തിനിടയിൽ പിടികൂടിയ 16 കാരനടക്കമുള്ള വിദ്യാർഥികളെ വനിത എസ്.ഐ .ഉൾപ്പെടെയുള്ള പൊലീസുകാർ ക്രൂരമായി മർദിച്ചെന്നാരോപിച്ച് വാടാനപ്പളളി പൊലീസ് സ്‌റ്റേഷന് മുന്നിൽ വീട്ടമ്മമാരുടെ നേതൃത്വത്തിൽ ആളുകൾ തടിച്ചു കൂടി പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.. അറസ്റ്റിലും പൊലീസ് മർദ്ദനനത്തിലും വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് രാവിലെ മുതൽ രാത്രി ഏറെ വൈകി വരെ പ്രതിഷേധം ഇരമ്പിയത്. ശനിയാഴ്ച നടന്ന ഉത്രം വിളക്ക് മഹോത്സവത്തിൽ രാത്രി കാവടിയാട്ടത്തിനിടയിൽ തുള്ളി ചാടിയ ആൾ യുവതിയെ കയറി പിടിച്ചെന്ന് പറഞ്ഞ് അടിപിടി കൂടിയിരുന്നു. പിന്നീട് ശാന്തമായെങ്കിലും ഇതുമായുള്ള പക വീട്ടൽ വീട് കയറിയുള്ള സംഘർഷത്തിലും ഒരാളുടെ തല പൊളിഞ്ഞ അവസ്ഥയിലും എത്തിയിരുന്നു. തുടർന്നും ചേരിതിരിഞ്ഞ് അടിപിടി കൂടുന്നതിനിടയിൽ വാടാനപ്പള്ളി പൊലീസെത്തി. അക്രണം നടത്തിയ യുവാവിനേയും വടി പിടിച്ച് നിന്നിരുന്ന 16 കാരനടക്കം മൂന്ന് വിദ്യാർഥികളേയും പിടികൂടിയിരുന്നു. സിവിൽ ഡ്രസിലുള്ള വനിത എസ്.ഐ. അടക്കം പൊലിസുകാർ ഇവരെ പിടികൂടി മർദ്ദിച്ച് സ്‌റ്റേഷനിൽ കൊണ്ടുപോകുക യായിരുന്നു എന്നാണ് വീട്ടമ്മമാർ പറയുന്നത്. . വിവരമറിഞ്ഞ് സ്ത്രീകളടക്കം കൂടുതൽ പേർ സ്റ്റേഷനിൽ എത്തി. ഇവരെ കാണാൻ പൊലീസുകാർ കൂട്ടാക്കിയില്ല ത്രെ. മൂന്നുപേരും നിരപരാധികളാണെന്നും ഇവരെ വീട്ടയയക്കണമെന്നും ഇവർ പൊലീസിനോട് ആവശ്യപ്പെട്ടു. മണികൂറുകൾക്ക് ശേഷം 16 കാരനെ പൊലിസ് വിട്ടയച്ചു. പിടികൂടിയ തന്നേയും മറ്റുള്ളവരേയും വനിത സി.ഐ അടക്കം നാലോളം വരുന്ന പൊലിസുകാർ ക്രൂരമായി മർദിച്ചതായി 16 കാരൻ രക്ഷിതാക്കളോടൊപ്പം കാണാൻ എത്തിയ വരോടും വിശദീകരിക്കുകയായിരുന്നു. സി.സി.ടി.വി കാമറയുള്ളതിനാൽ ലോക്കപ്പിൽ നിന്ന് ബാത്ത്റൂമിലും പിൻവശത്തും ഓരോരുത്തരേയും കൊണ്ടുപോയി മാറി മാറി മർദിച്ചതായി 16 കാരൻ വെളിപ്പെടുത്തി. മുഖത്തും തലയിലും പുറത്തും തോളിലും മർദിച്ചതായി പറഞ്ഞു. പിന്നീട് നെഞ്ചുവേദനയും പുറംവേദനയും കാരണം കുട്ടിയെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ പൊലിസ് മർദിച്ച വിവരമറിഞ്ഞ് പിന്നിട് കൂടുതൽ പേർ സ്റ്റേഷനിൽ എത്തി തടിച്ചു കൂടി. നിരപരാധികളായ ഇവരെ കോടതിയിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും മർദ്ദനമേറ്റ ഇവരെ ആശുപത്രിയിൽ പ്രെവേശിപ്പിക്കണമെന്നും തടിച്ചു കൂടിയവർ പറഞ്ഞു. എന്നാൽ ഇവർ പ്രതികളാണെന്നും വടികളുമായാണ് ഇവരെ സംഘർഷത്തിനിടയിൽ പിടികൂടിയതെന്നും ഇവരെ പൊലീസ് മർദിച്ചിട്ടില്ലെന്നും കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ്നേതാക്കളെ വിവരമറിയിച്ചു. നിരപരാധികളായ ഇവരെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് തടയുമെന്നും വീട്ടമ്മമാർ തറപ്പിച്ചു പറഞ്ഞു. സ്ഥലത്ത് എത്തിയ സ്ത്രീകളോട് മോശമായാണ് പൊലീസ് പെരുമാറിയതെന്നും വാടാനപള്ളി പൊലീസ് സ്‌റ്റേഷനിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും വീട്ടമ്മമാർ മാധ്യമ പ്രവർത്തകരേയും അറിയിച്ചു. പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് തടയുമെന്ന മുന്നറിയിപ്പ് വന്നതോടെ ജില്ലയിലെ വിവിധ സ്‌റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാരെത്തി. ഇതിനിടയിൽ ഒരാളെ പരിക്കേൽപ്പിച്ച മറ്റൊരു പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകാൻ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടയിൽ കരഞ്ഞ് ഓടി വന്ന് മകനെ കെട്ടിപിടിച്ച വീട്ടമ്മയെ പൊലീസ് കൈ പിടിച്ച് വലിച്ചിട്ടതോടെ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രെവേശിപ്പിച്ചു. മകന്റെ അടുത്തേക്ക് ഓടി വന്ന തന്നെ പൊലീസ് തടഞ്ഞ് വലിച്ചിട്ടതായും യുവാവിന്റെ അമ്മ പറഞ്ഞു. അതേസമയം പിടികൂടിയവരെ മർദിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു . രാത്രി വൈകിയിട്ടും പൊലീസ് സ്‌റ്റേഷന് മുന്നിൽ ജനകൂട്ടമാണ്.
next post