അരിമ്പൂർ: മനക്കൊടി അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പഴങ്ങോപ്പറമ്പ് കൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികനായി. ക്ഷേത്രം പ്രസിഡൻ്റ് ശിവപ്രസാദ് പാറേക്കാട്ട്, സെക്രട്ടറി രവി കറുത്തേത്തിൽ എന്നിവർ നേതൃത്വം നൽകി. ജനു 25 നാണ് പള്ളിവേട്ട. പഞ്ചാരിമേളത്തിന് ചൊവ്വല്ലൂർ മോഹനൻ, പഞ്ചവാദ്യത്തിന് ഒറ്റപ്പാലം ഹരി, പാണ്ടിമേളത്തിന് വെള്ളിത്തിരുത്തി ഉണ്ണി എന്നിവർ പ്രാമാണികത്വം വഹിക്കും.
previous post