News One Thrissur
Updates

തളിക്കുളത്ത് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ ഉപരോധ സമരം.

തളിക്കുളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും തളിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്സ് പ്രവർത്തകർ തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ ഓഫിസിനു മുന്നിൽ ഉപരോധ സമരം നടത്തി. വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡുകൾ സഞ്ചാരയോ ഗ്യമാക്കാതെയും, പൊതു ശ്മശാന സ്ഥലം മാലിന്യകൂമ്പാ രമാക്കുകയും പ്രവർത്തന സജ്ജമക്കാതിരിക്കുകയും, പഞ്ചായത്ത്‌, കൃഷി ഭവൻ, മൃഗശുപത്രി, കുടുംബ ശ്രീ ഓഫിസുകൾക്ക് വർഷങ്ങളായി കെട്ടിടമില്ലാതായിട്ടും, 9 വർഷം പട്ടികജാതി വിഭാഗത്തിന് അനുവദിച്ച കമ്യുണിറ്റി ഹാൾ വിട്ട് നൽകാതെയും, കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം കൃത്യമെല്ലാതിരിക്കുകയും ആശുപത്രിയിൽ മരുന്നില്ലാത്ത അവസ്ഥക്ക് പരിഹാരം ഉണ്ടാകാതെയും, കുടിവെള്ളമെത്തിക്കുന്നതിനും തെരുവ് വിളക്കുകൾ കത്തിക്കുന്നതിനും ശാശ്വത പരിഹാരം ഉണ്ടാക്കാതെയും, പഞ്ചായത്ത്‌ ഭരണം നിശ്ചലമായ അവസ്ഥയിലേക്ക് തള്ളി വിട്ട പഞ്ചായത്ത്‌ പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ അടക്കമുള്ളവരെ തടഞ്ഞു കൊണ്ട് കോൺഗ്രസ്സ് പ്രവർത്തകർ ഉപരോധ സമരം നടത്തിയത്. നൗഷാദ് ആറ്റുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ച സമരത്തിൽ ഡിസിസി സെക്രട്ടറി സി.എം. നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, രമേഷ് അയിനിക്കാട്ട്, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, സുമന ജോഷി, എ.എം. മെഹബൂബ്, മുനീർ ഇടശ്ശേരി, കെ.ടി. കുട്ടൻ, എ.എ. യൂസഫ്, മുഹമ്മദ്‌ ഷഹബു, എ.സി. പ്രസന്നൻ, പ്രകാശൻ പുളിക്കൽ, എൻ മദന മോഹനൻ, നീതു പ്രേംലാൽ, സി.വി. സനോജ്, എന്നിവർ സംസാരിച്ചു. യു.എ. ഉണ്ണികൃഷ്ണൻ, കെ.എ. ഫൈസൽ, എം.കെ. ബഷീർ, മദനൻ വാലത്ത്, എ.ടി. നേന, ഹിറോഷ് ത്രിവേണി, ഗീത വിനോദൻ, കെ.ആർ. വാസൻ,എ.പി. ബിനോയ്‌, സിന്ധു സന്തോഷ്‌, മീന രമണൻ, കെ.എസ്. രാജൻ, എ.എസ്. ഷീബ, ഉഷ, സീനത്ത് അഷ്‌റഫ്‌, വി.എ. ഷക്കീർ, കെ.കെ. ഷണ്മുഖൻ, പി.വൈ ജിംഷാദ്, കെ.കെ. ഉദയകുമാർ, വി.എ. സക്കീറലി, പി.എം. മൂസ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Related posts

ധന്യ അന്തരിച്ചു

Sudheer K

പോക്സോ കേസിൽ വലപ്പാട് സ്വദേശി അറസ്റ്റിൽ

Sudheer K

തകർന്ന റോഡ് നന്നാക്കാതെ അധികൃതർ ; വാഴ വെച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Sudheer K

Leave a Comment

error: Content is protected !!