News One Thrissur
Updates

തളിക്കുളം ഗ്രാമപഞ്ചായത്തിലെ സ്നേഹതീരം ബീച്ച് പാർക്കിൽ.വാട്ടർ കിയോസ്ക് സ്ഥാപിച്ചു

തളിക്കുളം: തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കീഴിലുള്ള തളിക്കുളം ഗ്രാമപഞ്ചായത്തിലെ സ്നേഹതീരം ബീച്ച് പാർക്കിൽ നാട്ടിക നിയോജകമണ്ഡലം എംഎൽഎയുടെ 2024-25 പ്രത്യേക വികസന ഫണ്ട് ഉപയോഗപ്പെടുത്തി വാട്ടർ കിയോസ്ക് സ്ഥാപിച്ചു. 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച വാട്ടർ കിയോസ്ക് നാട്ടിക നിയോജകമണ്ഡലം എംഎൽഎ ശ്രീ. സി.സി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് മുഖ്യാതിഥിയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ സന്ധ്യ മനോഹരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ.ആർ. സീത, ലോക്കൽ സെക്രട്ടറി ഇപികെ സുഭാഷിതൻ, കൈതക്കൽ ക്ഷീര സംഘം സെക്രട്ടറി ജ്യോതി, സ്നേഹതീരം ജീവനക്കാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സ്നേഹതീരം മാനേജർ എ.ടി. നേന ചടങ്ങിൽ നന്ദി പറഞ്ഞു.

Related posts

കുറുമ്പിലാവ് ഗവ. എൽ പി സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

Sudheer K

മതിലകത്ത് കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്ക്

Sudheer K

ഗംഗാനദിയിൽ ഒഴുക്കിൽപെട്ട് തൃശൂർ സ്വദേശിയെ കാണാതായി; തെരച്ചിൽ തുടരുന്നു.

Sudheer K

Leave a Comment

error: Content is protected !!