വലപ്പാട്: വലപ്പാട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 പ്രകാരം എസ് . സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം വിതരണം നടത്തി. എസ്. സി വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി 80 വിദ്യാർത്ഥികൾക്കാണ്. 4 ലക്ഷo രൂപയുടെ ഫർണിചർ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉത്ഘടനo നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ സുധീർപട്ടാലി,ജനപ്രതിനിധികളയാ കെ.എ. വിജയൻ, ഇ.പി. അജയഘോഷ്, സിജി സുരേഷ്, കെ.കെ. പ്രഹർഷൻ, ഷൈൻ നെടി യിരിപ്പിൽ, രശ്മി ഷിജോ, വൈശാഖ് വേണുഗോപാൽ, മണി ഉണ്ണികൃഷ്ണൻ, എം.എ. ശിഹാബ്, സൽമ ടീച്ചർ, വിദ്യാർത്ഥികൾ രക്ഷിതകളും ചടങ്ങിൽ പങ്കെടുത്തു