ചാവക്കാട്: ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിന് വേണ്ടി നന്മ കലാ കായിക സാംസ്കാരിക സമിതി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. നന്മ രക്ഷധികാരി കെ.എച്ച്സലീം ഓഫ് റോഡ് വൈലി ക്ലബ്ബിന് ആദ്യ ഓർഡർ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. നന്മ പ്രസിഡണ്ട് പി.വി. അക്ബർ, വൈസ് പ്രസിഡന്റ് കെ.വി. ആരിഫ്, ജനറൽ സെക്രട്ടറി അഡ്വ മുഹമ്മദ് നാസിഫ്, ജോയിന്റ് സെക്രട്ടറി കെ.വി. ജഹാംഗീർ, ട്രഷറർ വി.എസ്. മുസ്തഫ, പി.വി. മുഹമ്മദ് ഇക്ബാൽ, കെ.പി. നസീർ, ആർ.കെ. ഹലീൽ, വി.എസ്. മുഹമ്മദ് റാഫി, കെ.ബി. രാജു, ലത്തീഫ് ചാലിൽ, നാസിക്, നദീം അക്തർ,മുഹമ്മദ് നബ്ഹാൻ, ഇസാൻ അഹ്‌മദ്, ഷഹാസ് അമൻ, മിർസാ ഖാലിദ്,ഫാറസ് ഫൈസൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
previous post
next post