News One Thrissur
Updates

കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ച് നടന്ന ആക്രമണം : പ്രതികൾ പിടിയിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ സഹോദരങ്ങളെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താലപ്പൊലിയോ ടനുബന്ധിച്ച് ജനുവരി17ന് കോടതിയുടെ പുറകു വശത്ത് ബാറിലേക്കുളള വഴിയിൽ വെച്ചും തുടർന്ന് കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിൽ വെച്ചും മുൻ വൈരാഗ്യത്തെ തുടർന്ന് കൊടുങ്ങല്ലൂർ കാട്ടാകുളത്തുള്ള തോട്ടാശ്ശേരി അജയൻ മകൻ സൈജിത്തിനെ ചവിട്ടിയും കരിങ്കല്ല് കൊണ്ട് തലയിലടിച്ചും മാരകമായി ദേഹോപദ്രവം എൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. സംഭവത്തിൽ സൈജിത്തിന്റെ അനുജൻ സാഹുൽജിത്തിനെയും പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. വെമ്പല്ലൂർ സ്വദേശികളായ ചളളിയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ ബൈജു, മുല്ലേഴത്ത് വീട്ടിൽ രാജേഷ് മകൻ റോഹിത്, ചള്ളിയിൽ വീട്ടിൽ ശ്രീനിവാസൻ മകൻ സംഗീത് എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സൈജിത്തിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത്. കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ, എസ്.ഐ സാലീം, എസ്ഐ വൈഷ്ണവ്, ഉദ്യോഗസ്ഥരായ ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

തളിക്കുളത്ത് പഞ്ചായത്ത്‌ റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രകടനവും, ഉപരോധ സമരവും നടത്തി 

Sudheer K

ദേ​വ​സി അന്തരിച്ചു.

Sudheer K

വെള്ളക്കെട്ടിന് കാരണമായ മണലൂർ കാഞ്ഞാം കോൾ ബണ്ടിൽ സമൂഹിക വിരുദ്ധർ സ്ഥാപിച്ച അനധികൃത പാത്തികൾ ജനപ്രതിനിധികൾ ഇടപെട്ട് പൊളിച്ചമാറ്റി

Sudheer K

Leave a Comment

error: Content is protected !!