എറവ്: സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ 46-മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പും ( ബ്ലെയ്സ് 2 കെ 25) ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയും തൃശൂർ സബ് ജഡ്ജുമായ സരിത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. റോയ് ജോസഫ് വടക്കൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആർ.അംബുജാക്ഷിയമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവ വിദ്യാർഥിയും സിനിമ – സിരിയൽ താരം വരദ , ബാലതാരം എയ്ഥൽ ഇവാന ഷെറിൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിരമിക്കുന്ന അധ്യാപകരെ ഫസ്റ്റ് അഡിസ്റ്റൻ്റ് ടി.എൽ.റോസ്ഫീന പരിചയപ്പെടുത്തി. വിരമിക്കുന്ന അധ്യാപകരായ ഇ. ഒ. റീന , എം.എൽ.ഷീബ എന്നിവർക്ക് യാത്രയപ്പ് നൽകി. അസി.മാനേജർ ഫാ.ജിയോ വേലൂക്കാരൻ, പിടിഎ പ്രസിഡൻ്റ് ലെൻ ജി ഡെൻ്റോ, മാനേജ് മെൻ്റ് ട്രസ്റ്റി ജോയ് കുണ്ടുകുളം, അഡ്മിനിസ്ട്രേറ്റർ എം.സി. ജോസഫ്, സെക്രട്ടറി സി.ജെ. സെബി, ഫസ്റ്റ് അഡിസ്റ്റൻ്റ് ടി.എൽ.റോസ്ഫീന ,സ്കൂൾ ലീഡർ എബി ഷാജു എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി നിഷ ജോൺ സ്വാഗതവും കൺവീനർ വിബിത വർഗീസ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
next post