തളിക്കുളം: പാവപ്പെട്ടവന് അന്നം നൽകുന്ന റേഷൻ കടകളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് തളിക്കുളത്ത് മഹിള കോൺഗ്രസ് പ്രവർത്തകർ റേഷൻ കടകൾക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി. മഹിള കോൺഗ്രസ്സ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് പി വിനു ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നീതുപ്രേം ലാൽ അധ്യക്ഷത വഹിച്ച സമരത്തിൽ ഐഎൻടിയുസി അംഗനവാടി ടീച്ചേഴ്സ് ജില്ല പ്രസിഡന്റ് സുമന ജോഷി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി.എം. അമീറുദ്ധീൻ ഷാ, സീനത്ത് അഷ്‌റഫ്, ഗീത വിനോദൻ, ലൈല ഉദയകുമാർ, അഡ്വ എ.ടി. നേന, ഷീജ രാമചന്ദ്രൻ, ഇ.ബി. വിജന, സുമിത സജു, ബിന്ദു സുനീഷ്, പി.എസ്. സുൽഫിക്കർ, എ.എ. യുസഫ്, എൻ മദനമോഹനൻ, പി.ഡി. ജയപ്രകാശ്, ലൈല കൊച്ചു ബാവ, ഉഷ പച്ചാംപുള്ളി, ബിന്ദു രാജു തുടങ്ങിയവർ സംസാരിച്ചു.