News One Thrissur
Updates

അരിമ്പൂരിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു.

 

അരിമ്പൂർ: ഗോപി കമ്പനിയ്ക്ക് സമീപം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു. അരിമ്പൂര്‍ നാലാംകല്ല് സ്മാര്‍ട്ട് നഗറില്‍ ചിരിയങ്കണ്ടത്ത് ദേവസ്സി(75)യാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സ്‌കൂട്ടര്‍ യാത്രികരായ ചേര്‍പ്പ് സ്വദേശി കൂത്തു പാലയ്ക്കല്‍ ശ്രീഹരി (28) അവണൂര്‍ തോട്ടപ്പായില്‍ വീട്ടില്‍ ശരത്ത് (32) എന്നിവരെ പരിക്കേറ്റതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. പരിക്കേറ്റ ശരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ട്യൂഷന്‍ ക്ലാസ്സില്‍ നിന്നും പേരക്കുട്ടികളെ കൂട്ടിക്കൊണ്ടുവരുന്നതിനായി പോയി തിരിച്ചു വരുന്നതിനിടെ തൃശ്ശൂര്‍ – വാടാനപ്പള്ളി സംസ്ഥാനപാത മുറിച്ചു കടക്കുന്നതിനായി സീബ്ര ലൈനില്‍ വെച്ച് സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഭാര്യ: റോസി. മക്കള്‍: മേഴ്‌സി, ലീന, ഡെയ്‌സി, ജോഷി, ലില്ലി. മരുമക്കള്‍: ജോയ്, ജോസ്, ഡേവീസ്, സോബി, ഇജോ. അന്തിക്കാട് പോലീസിന്റെ നടപടിക്രമങ്ങള്‍ക്ക് ശേഷം അരിമ്പൂര്‍ സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും

Related posts

ലോകം ആരാധനയോടെ നോക്കിക്കാണുന്ന ഗാന്ധിജിയെ അറിയാത്ത ഇന്ത്യക്കാരൻ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവൻ : ടി.എൻ. പ്രതാപൻ എംപി

Sudheer K

വീട്ടമ്മ പാടത്ത് കുഴഞ്ഞുവീണു മരിച്ചു

Sudheer K

വാർഡിൽ നടന്ന പരിപാടി അറിയിച്ചില്ല; മണലൂർ പഞ്ചായത്ത് അംഗം പഞ്ചായത്ത് യോഗത്തിൽ കസേരയിൽ കയറി നിന്ന് പ്രതിഷേധിച്ചു.

Sudheer K

Leave a Comment

error: Content is protected !!