പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ കാറും എയ്സ് പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സെൻ്ററിന് വടക്ക് ഭാഗത്ത് പച്ചക്കറിക്കടയുടെ മുന്നിൽ ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന എയ്സ് വാഹനത്തിൽ വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ ഇടിക്കുകയാ യിരുന്നുവെന്നു പരിസത്തുള്ളവർ പറഞ്ഞൂ. കാറിലുണ്ടായിരുന്ന എറണാകുളം ഇൻഫോപാർക്ക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ബദറുദ്ദീൻ, അഫ്സൽ, കണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുന്നക്കബസാറിലെ ആക്ടസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.