മനക്കൊടി: കിഴക്കും പുറത്ത് വീട് നിർമ്മാണത്തിന് എത്തിയ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചേറ്റുപുഴ മന്നി ങ്കര ടി. എസ്. പരമേശ്വരൻ നഗറിൽ പൊണലി വീട്ടിൽ സജീവനാ (45) ണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. വാർക്ക പണിക്കാരനായ സജീവൻ കമ്പി വളയ്ക്കുന്നതിനിടെ കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ പൊണലി വേലായുധന്റെയും കാർത്യായനിയുടെയും മകനാണ്. സഹോദരി: സരിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ലാലൂർ ശ്മശാനത്തിൽ.
previous post